ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ഹംസഫർ ദ്വൈവാര എക്സ‌്പ്രസിന് (16319/16320) കായംകുളത്ത് സ്റ്റോപ്പനുവദിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു. നവംബർ ഒന്നുമുതലാണ് പ്രാബല്യം. തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് വരുന്ന വണ്ടി വൈകീട്ട് 7.42-ന് കായംകുളത്തെത്തും. 7.44-ന് യാത്ര തുടരും. ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തക്ക് വരുന്ന വണ്ടി രാവിലെ 7.38-ന് കായംകുളത്തെത്തി 7.40-ന് യാത്ര തുടരുമെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു.

Related Posts