മാനവിക മൂല്യങ്ങളിൽ അടിയുറച്ചു രാജ്യ പുരോഗതിക്കായി ഒന്നിച്ച് പോരാടണമെന്ന് മേഘാലയ ചീഫ് സെക്രട്ടറി ഡോ ഷക്കീൽ അഹമ്മദ് ഐ എ എസ് പറഞ്ഞു. എഐകെഎംസിസി ബംഗ്ലൂരു എസ്ടിസിഎച്ച് മാസാന്ത പാലിയേറ്റീവ് കൺവെൻഷനിൽ മുഖ്യാതിഥി ആയി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗ്ലൂരു കേന്ദ്രീകരിച്ച് എസ് ടി സി എച്ച് നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണ്. ഉപജീവനത്തിന് വേണ്ടി ബംഗ്ലൂരിലെത്തിയ മലയാളിയുടെ സംഘബോധത്തിൻ്റെയും കൂട്ടായ്മയുടെയും ഉത്തമ മാതൃകയാണ് എസ് ടി സി എച്ച് അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടക സ്റ്റേറ്റ് ബഡ്ജറ്റ് & റിസോഴ്സ് ഫിനാൻസ് ഡിപ്പാർട്മെന്റ് സെക്രട്ടറി ഡോ.പി സി ജാഫർ ഐ എ എസ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ടി ഉസ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എംകെ നൗഷാദ് സ്വാഗതം പറഞ്ഞു.
ബംഗളുരു കേരള സമാജം പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരെഞ്ഞെടുത്ത എം ഹനീഫിന് ഡോ. ഷക്കീൽ അഹ്മദ് ഐ എ എസ്, ഡോ പിസി ജാഫർ ഐ എ എസ് എന്നിവർ മൊമെന്റോയും ഷാളും നൽകി ആദരിച്ചു. ബംഗളുരുവിൽ നിന്നും തത്കാലം വിദേശത്തേക്ക് യാത്രപോകുന്ന എഐകെഎംസിസി കോരമംഗലം ഏരിയ പ്രസിഡണ്ട് ഹമീദ് മംഗളത്തിന് യാത്രയയപ്പ് നൽകി. പാലിയറ്റീവ് മാസാന്ത കലക്ഷനിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ യഥാക്രമം ഇളക്ട്രോണിക് സിറ്റി ഫേസ് ടു, ജയനഗർ, നീല സാന്ത്ര എന്നീ ഏരിയ കമ്മറ്റിയെ മൊമെന്റോ നൽകി ആദരിച്ചു. നാസർ വികെ, ഹനീഫ് എം, നാസർ നീല സാന്ത്ര, മുസ്തഫ താനറി റോഡ്, റഹീം ചാവശ്ശേരി, അഷ്റഫ് കമ്മനല്ലി, സിദ്ധീഖ് തങ്ങൾ എന്നിവർ സംസാരിച്ചു. ജാസിം വാഫി പ്രാർത്ഥനയും അബ്ദുള്ള മാവള്ളി നന്ദിയും പറഞ്ഞു.