സി എച്ച്ൻ്റെ ലോകം, എന്ന വിഷയത്തിൽ ഒക്ടോബർ 25 ശനിയാഴ്ച ബാംഗ്ലൂരിൽ വെച്ച് നടത്തപ്പെടുന്ന നാഷണൽ പൊളിറ്റിക്കൽ സിമ്പോസിയത്തിന് അന്തിമ രൂപമായി.
ഇന്ന് രാത്രി 9.00 മണി മുതൽ 12 മണി വരെ നീണ്ടു നിൽക്കുന്ന സിമ്പോസിയത്തിൽ സി എച്ച് ൻ്റെ ഐതിഹാസികമായ ജീവ ചരിത്രം, സി എച്ച് ഉയർത്തിപ്പിടിച്ച വിവിധ സാമൂഹിക വിഷയങ്ങൾ എന്നിവ ചർച്ച ചെയ്യും. കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ ബാംഗ്ലൂരിന് കീഴിൽ നടക്കുന്ന ഈ നാഷണൽ പൊളിറ്റിക്കൽ സിമ്പോസിയത്തിൽ രാജ്യത്തെ മുഖ്യ ധാര രാഷ്ട്രീയ പ്രസ്ഥാനത്തിലെ നേതാക്കൾ , ചിന്തകന്മാർ, രാഷ്ട്രീയ സാമൂഹ്യ നിരീക്ഷകർ, മത സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രസ്ഥാനത്തിൻ്റെ എക്കാലത്തെയും മികവുറ്റ നേതാവും കേരള മുൻ മുഖ്യ മന്ത്രിയും കേരള നിയമ സഭ കണ്ട ഏറ്റവും പ്രകത്ഭനായ നിയമസഭ സാമാജികനുമായ സി എച്ച് മുഹമ്മദ് കോയ സാഹിബിൻ്റെ മികച്ച സംഭാവനകൾ പുതിയ തലമുറകൾക്കു പകർന്നു നൽകുക, സാമുദായിക രാഷ്ട്രീയ സേവന പ്രവർത്തന മേഖലയിൽ സി എച്ച് മുന്നോട്ട് വെച്ച ചിന്തകളിലും നിലപാടുകളിലും നിന്ന് ഊർജ്ജമുൾക്കൊള്ളുക എന്നതാണ് ഈ നാഷണൽ പൊളിറ്റിക്കൽ സിമ്പോസിയം കൊണ്ട് കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ ലക്ഷ്യമിടുന്നത്.
എസ് വൈ എസ് കേരള സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി പേരാൽ സി എച്ച് ൻ്റെ മാതൃകാ പരമായ ജീവിതം എന്ന വിഷയത്തിൽ പ്രഭാഷണം നിർവഹിക്കും, രാഷ്ട്രീയ നിരീക്ഷകനും ചിന്തകനുമായ സി ഹംസ സാഹിബ്, സി എച്ച് ഇന്ത്യൻ ന്യൂന പക്ഷ രാഷ്ട്രീയത്തിൻ്റെ വഴികാട്ടി എന്ന വിഷയത്തിൽ സദസ്സുമായി സംവദിക്കും, കർണാടക മിനിമം വേജ് ബോർഡ് ചെയർമാൻ ടി എം ഷാഹിദ് പരിപാടിയിൽ മുഖ്യ അതിഥിയായി പങ്കെടുക്കും. പ്രമുഖ സാഹിത്യ നിരീക്ഷകൻ ഇ എം എസ് പഠന വേദി ചെയർമാൻ ആർ വി ആചാരി സി എച്ച് മുഹമ്മദ് കോയ സാഹിബ്ൻ്റെ സാഹിത്യ ലോകത്തെ സംഭാവനകൾ പങ്കുവെക്കും.
എം എം എ ജനറൽ സെക്രട്ടറി ടി സി സിറാജ്, എസ് വൈ എസ് ബാംഗ്ലൂർ ജന സെക്രട്ടറി പി എം അബ്ദുൽ ലത്തീഫ് ഹാജി, കെ പി സി സി ജനറൽ സെക്രട്ടറി എ കെ അഷ്റഫ് ഹാജി, ഫാറൂഖ് കെ എച്ച് തണൽ ബാംഗ്ലൂർ, അഡ്വ ഉസ്മാൻ, ബാംഗ്ലൂർ കെ എം സി സി സ്ഥാപക നേതാവ് ശംസുദ്ധീൻ കൂടാളി, കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ രക്ഷധികാരികളായ സി കെ നൗഷാദ് ബൊമ്മനഹള്ളി, നാസർ ബൻശങ്കറി, ശംസുദ്ധീൻ സാറ്റലൈറ്റ്, നാസർ ജയനഗർ തുടങ്ങി പ്രമുഖർ ഈ പരിപാടിയിൽ സംബന്ധിക്കും.
പരിപാടിയിൽ വെച്ചു കൊണ്ട് സി എച്ച് മെമ്മോറിയൽ മാനവ സേവാ പുരസ്കാർ അവാർഡ് ജേതാവിനെ ജൂറി അംഗങ്ങൾ പ്രഖ്യാപിക്കുമെന്നും സംഘാടക സമിതി അംഗങ്ങളായ ഈസ നീലസാന്ദ്ര, നാദിർഷ ജയനഗർ, ശംസുദ്ധീൻ അനുഗ്രഹ, സമദ് മൗലവി മാണിയൂർ, ഷാജൽ സി എച്ച്, തുടങ്ങിയവർ പത്ര പ്രസ്താവനയിൽ അറിയിച്ചു.