തൃശൂർ മണ്ണുത്തി ബൈപ്പാസ് ജങ്ഷന് സമീപം കാറിലെത്തിയ സംഘം എടപ്പാൾ സ്വദേശി മുബാറക്കിൻ്റെ 75 ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്തു. ഇന്ന് പുലർച്ചെ 04.30-നാണ് സംഭവം. ബെംഗളൂരുവിൽ നിന്നുള്ള സ്വകാര്യബസിലാണ് മുബാറക്ക് തൃശ്ശൂർ മണ്ണുത്തിയിലെത്തിയത്.

ബസ്സിറങ്ങിയശേഷം മുബാറക്ക് സമീപത്തെ ചായക്കടയിലേക്ക് കയറി. ഈ സമയം കാറിലെത്തിയ അഞ്ചംഗസംഘം ബലപ്രയോഗത്തിലൂടെ പണമടങ്ങിയ ബാഗുമായി കൈക്കലാക്കി കടന്നുകളയുകയുമായിരുന്നു. പണം തട്ടിയെടുത്തവർ എത്തിയ കാറിൻ്റെ മുൻഭാഗത്തും പിൻഭാഗത്തും രേഖപ്പെടുത്തിയിരിക്കുന്ന നമ്പറുകൾ വ്യത്യസ്‌തമാണെന്നും മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഒല്ലൂർ എസിപിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കാർ വിറ്റുകിട്ടിയ പണമാണ് ബാഗിലുണ്ടായിരുന്നതെന്നാണ് മുബാറക്കിൻ്റെ മൊഴി.

Related Posts