കൊൽക്കത്ത യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും പണവും മൊബൈലും കവർന്ന സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാർത്തിക്, ഗ്ലെൻ, സുയോഗ എന്നീ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു റൂറൽ എസ്പി സി.കെ. ബാബ സ്ഥിരീകരിച്ചു.
പശ്ചിമ ബംഗാൾ സ്വദേശികളായ ഒരു കുടുംബവും അവരുടെ സുഹൃത്തുക്കളും താമസിക്കുന്ന ഗംഗോണ്ടനഹള്ളിയിലെ മാരേഗൗഡ എന്ന വ്യക്തിയുടെ രണ്ട് വാടക വീടുകളിലാണ് സംഭവം നടന്നത്. അഞ്ച് പ്രതികൾ, കഞ്ചാവ്, വേശ്യാവൃത്തി തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ ചോദിച്ചുകൊണ്ട് ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മാരകായുധങ്ങളുമായി എത്തിയ അക്രമികൾ ഇരയുടെ മകനെയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ആക്രമിക്കുകയായിരുന്നു. തുടർന്ന്, സംഘം സ്ത്രീയെ അടുത്തുള്ള ഒരു വാടക വീട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുവുകയും പ്രതികളിൽ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടർന്ന് അക്രമിസംഘം പണവും മൊബൈൽ ഫോണുകളും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുകയുമായിരുന്നുവെന്ന് ബെംഗളൂരു റൂറൽ എസ്പി സി.കെ. ബാബ സ്ഥിരീകരിച്ചു.
ആക്രമണത്തിനിടെ,യുവതിയുടെ മകൻ എമർജൻസി ലൈനിൽ പോലീസിനെ വിളിച്ചു. പോലീസ് വരുന്നതിനു മുന്നേ അഞ്ച് അക്രമികളും മുമ്പ് ഓടി രക്ഷപ്പെടുകയിരുന്നു.അഞ്ച് പേർക്കെതിരെ കൂട്ടബലാത്സംഗത്തിനും കവർച്ചയ്ക്കും പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമഗ്രമായ അന്വേഷണം ഉറപ്പാക്കാൻ നെലമംഗല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മൂന്ന് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ഒളിവിൽ കഴിയുന്ന ശേഷിക്കുന്ന രണ്ട് പ്രതികളെ പിടികൂടാൻ നിലവിൽ അന്വേഷണം നടക്കുന്നുണ്ട്.