തൻ്റെ പിതാവ് രാഷ്ട്രീയ ജീവിതത്തിൻ്റെ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹത്തിൻ്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ സതിഷ് ജാർക്കിഹോളിയെപ്പോലുള്ള ഒരു നേതാവായിരിക്കും ഏറ്റവും അനുയോജ്യനെന്നും സിദ്ധരാമയ്യയുടെ മകൻ യതിന്ദ്ര പറഞ്ഞു. സിദ്ധരാമയ്യ രാഷ്ട്രീയജീവിതത്തിൻ്റെ അവസാന ഘട്ടത്തിലെന്ന് മകനും എംഎൽസിയുമായ യതിന്ദ്ര. കർണാടകയിൽ നേത്യമാറ്റം സംബന്ധിച്ചുള്ള തർക്കങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെയാണ് യതിന്ദ്രയുടെ അപ്രതീക്ഷിത പ്രസ്താവന.

മുഖ്യമന്ത്രിപദത്തിൽ കണ്ണ് വെച്ചിട്ടുള്ള ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് തലവേദന സൃഷ്ടിക്കുന്നതാണ് യതിന്ദ്രയുടെ പ്രസ്താവന. സിദ്ധരാമയ്യയുടെ പ്രത്യയശാസ്ത്രത്തോട് കൂറുള്ള ഒരാളെ കണ്ടെത്താൻ പ്രയാസമാണെന്ന് അഭിപ്രായപ്പെട്ട യതീന്ദ്ര, ഒരു പുരോഗമന നേതാവ് എന്ന രീതിയിൽ ദൗത്യം മുന്നോട്ട് കൊണ്ടുപോകാൻ ജാർക്കിഹോളിക്ക് കഴിയുമെന്നും പറഞ്ഞു.

Related Posts