കർണാടക സർക്കാർ നാലോ അഞ്ചോ വർഷത്തിനകം ബംഗളുരുവിൽ 1.04 ലക്ഷം കോടി രൂപയുടെ സമഗ്ര വികസന പദ്ധതി നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ടണൽ റോഡുകൾ, ഡബ്ൾ ഡെക്കർ ഫ്ലൈ ഓവറുകൾ, എലിവേറ്റഡ് ഇടനാഴികൾ, ബഫർ റോഡുകൾ, നഗര സൗന്ദര്യവത്കരണ പദ്ധതികൾ, എൽ.ഇ.ഡി തെരുവുവിളക്കുകൾ സ്ഥാപിക്കൽ എന്നിവയാണ് ഈ വികസന പദ്ധതിയിൽ ഉൾപ്പെടുന്നത്.
കോറമംഗലയിലെ വീർ യോദ്ധ പാർക്കിൽ കഴിഞ്ഞ നടന്ന ‘വോക് വിത്ത് ബംഗളുരു ‘പരിപാടിയിൽ ജനങ്ങളുമായി സംവദിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശിവകുമാർ.

Related Posts