എ.ഐ.കെ.എം.സി.സി മൈസൂരു AIISH എരിയ കമ്മിറ്റിയും ഫെഡറൽ ബാങ്കും സംയുക്തമായി മൈസൂർ മാനസഗംഗോത്രി ഏരിയയിൽ ലയൺസ് ജീവധാരയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മൈസൂരുവിൻ്റെ വിവിധ മേഖലകളിൽനിന്ന് ജനങ്ങൾ പങ്കെടുത്തു. എ.ബി. ഇബ്രാഹീം ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഫെഡറൽ ബാങ്ക് റീജനൽ ഹെഡ് രാജീവ് മുഖ്യാതിഥിയായി.

കെ.എം.സി.സി പ്രസിഡണ്ട് സി.എം.അൻവർ അധ്യക്ഷത വഹിച്ചു. ഇക്ബാൽ മണലോടി സ്വാഗതവും ഫെഡറൽ ബാങ്ക് മാനേജർ രാജശേഖർ നന്ദിയും പറഞ്ഞു. സി.പി.കുഞ്ഞു മുഹമ്മദ്, മുഹമ്മദ് ലോയൽ വേൾഡ്, കാസിം മൊകേരി, മൂസ, ഫർഷാദ്, നിസാം, നജിൻ, ലത്തീഫ് സ്വീറ്റ് പാലസ് എന്നിവർ നേതൃത്വം നൽകി.

Related Posts