കേരളസമാജം നെലമംഗലയുടെ ആഭിമുഖ്യത്തിൽ മെഗാ വടംവലിമത്സരം നടത്തി. ബസവണ്ണ ദേവരമഠം സ്കൂൾമൈതാനത്തുനടന്ന മത്സരത്തിൽ ബ്രദേഴ്‌സ് പറവൂർ കണ്ണൂർ ടീം ഒന്നാംസമ്മാനവും റോപ്പ് വാരിയേഴ്‌സിനാണ് (ജാസ് വണ്ടൂർ) രണ്ടാംസമ്മാനവും അലയൻസ് എളമക്കര മൂന്നാംസമ്മാനവും കരസ്ഥമാക്കി.
ബസവണ്ണ ദേവരമഠം മഠാധിപതി സിദ്ധലിംഗ മഹാസ്വാമി ട്രോഫിയും കാഷ് അവാർഡും വിതരണം ചെയ്‌തു. കേരള സമാജം നെലമംഗല പ്രസിഡണ്ട് ശശി വേലപ്പൻ, സെക്രട്ടറി മിനി നന്ദകുമാർ, ജിതിൻ കെ ജോസ്, ടോജോ ജോൺ, ഉതുപ്പ് ജോർജ്‌, കലേഷ് ജി ബാബു എന്നിവർ സംബന്ധിച്ചു.

Related Posts