ദീപാവലി ദിവസത്തെ അധികതിരക്കും ബുക്കിംഗിലെ വെയ്റ്റിംഗ് ലിസ്റ്റും കണക്കിലെടുത്ത് ഇന്ന്മുതൽ 22വരെയുള്ള ദിവസങ്ങളിൽ മാവേലി, അമൃത, ചെന്നൈ – ആലപ്പുഴ, ചെന്നൈ തിരുവനന്തപുരം, കന്യകുമാരി- ഹൗറ, കാരയ്ക്കൽ എറണാകുളം തുടങ്ങി പന്ത്രണ്ട് ട്രെയിൻ സർവീസുകളിൽ അധിക സ്ലീപ്പർ കോച്ച് താത്കാലികമായി ഉൾപ്പെടുത്താൻ റെയിൽവേ തീരുമാനിച്ചു. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്കുള്ള ജനശതാബ്ദിയിൽ 17ന് ഇരുവശത്തേക്കുമുള്ല സർവീസുകളിൽ അധിക നോൺ എ.സി കോച്ചും ഉൾപ്പെടുത്തുമെന്ന് റെയിൽവേ അറിയിച്ചു.

Related Posts