പ്രണയം നിരസിച്ചതിൻ്റെ പേരിൽ നടുറോഡിൽ വിദ്യാർഥിനിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. കർണാടകയിൽ മല്ലേശ്വരത്തെ റെയിൽവേ ട്രാക്കിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ബി.ഫാം വിദ്യാർഥിനിയായ യാമിനി പ്രിയ എന്ന ഇരുപതുകാരി ആണ് കൊല്ലപ്പെട്ടത്. വിഗ്നേഷ് എന്ന യുവാവാണ് ക്രൂരത ചെയ്‌തതെന്നാണ് ലഭിക്കുന്ന വിവരം. പ്രണയം നിരസിച്ചതിൻ്റെ പേരിലാണ് കൊലപാതകം എന്നറിയുന്നു. കൊലയ്ക്ക് ശേഷം ഇയാൾ ഓടി ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.

പരീക്ഷ കഴിഞ്ഞ് കോളേജിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർഥിനി. അക്രമി പിന്നിലൂടെ ബൈക്കിൽ എത്തി ആക്രമിക്കുകയായിരുന്നു. കൈയിൽ കരുതിയിരുന്ന മുളകുപൊടി പെൺകുട്ടിയുടെ നേർക്ക് എറിഞ്ഞു. പിന്നീട് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തിൽ കുത്തിയിറക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ പെൺകുട്ടി മരിച്ചു. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Related Posts