സുവർണ്ണ കർണാടക കേരള സമാജം കോറമംഗല സോണിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം – സുവർണോദയം, സെൻറ് തോമസ് പാരിഷ് ഹാളിൽ വച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. സോൺ ചെയർമാൻ മധു മേനോൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ബാംഗ്ലൂർ സൗത്ത് എംപി തേജസ്വി സൂര്യ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സാംസ്കാരിക സാമൂഹിക തലത്തിലെ വിവിധ വ്യക്തികൾ സന്നിഹിതരായിരുന്നു.

ബാംഗ്ലൂർ സിറ്റി എംഎൽസി ഗോപിനാഥ് റെഡ്‌ഡി, എസ്കെകെഎസ് സ്റ്റേറ്റ് പ്രസിഡണ്ട് എ ആർ രാജേന്ദ്രൻ, ജനറൽ സെക്രട്ടറി ശശിധരൻ, ജില്ലാ പ്രസിഡണ്ട് സന്തോഷ്‌ തൈക്കാട്ടിൽ, സെക്രട്ടറി മഞ്ജുനാഥ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മെറ്റി ഗ്രേസ്, സോൺ കൺവീനർ അടൂർ രാധാകൃഷ്ണൻ, ശ്രീധർ റെഡ്‌ഡി, ദീപക് രാജ്, സുരേഷ് എന്നിവർ സംസാരിച്ചു.

സോൺ കുടുംബാംഗങ്ങളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികളും നിയാസ് ബെക്കർ ടീമിൻ്റെ കൊച്ചിൻ മിമിക്സ് അവതരിപ്പിച്ച വിവിധ പരിപാടികളും, മാനന്തവാടി രാഗ തരംഗ അവതരിപ്പിച്ച ഗാനമേളയും കൂടാതെ വിഭവ സമൃദമായ ഓണസദ്യയും ഉണ്ടായിരുന്നു.

Related Posts