നന്മ ബെംഗളൂരു കേരളസമാജം ‘പൊൻവസന്തം 2025’ എന്നപേരിൽ ഓണാഘോഷം നടത്തി. പ്രസിഡണ്ട് ഹരിദാസൻ അധ്യക്ഷതവഹിച്ചു. സത്യൻ പുത്തൂർ, എ.ആർ. രാജേന്ദ്രൻ, മധു കലമാനൂർ, മെന്റോ ഐസഖ്, ലതാ നമ്പൂതിരി, മനോഹരൻ, സാബു വാസുദേവൻ എന്നിവർ സംസാരിച്ചു. പായസമത്സരം, കൾച്ചറൽ പ്രോഗ്രാം, തീർഥാ സുഭാഷും മണികണ്ഠ‌നും നേതൃത്വംനൽകിയ ശ്രുതി ഓർക്കസ്ട്രയുടെ മെഗാ മ്യൂസിക്കൽ ഇവന്റ് എന്നിവയുണ്ടായി.

സെക്രട്ടറി വാസുദേവൻ, ട്രഷറർ ശിവൻകുട്ടി, വൈസ് പ്രസിഡണ്ട് ഗോപാലകൃഷ്ണൻ, ജോയിൻ്റ് സെക്രട്ടറി ജലീൽ, ജോയിൻ്റ് ട്രഷറർ പ്രവീൺകുമാർ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ എം. സുരേഷ്, ബാലകൃഷ്ണൻ, കെ.കെ. മോഹനൻ, തങ്കപ്പൻ, സുരേന്ദ്രനാഥ്, സി.കെ. മണി, കെ.കെ. മോഹൻ, പ്രസാദ്, ജി. സുരേഷ്‌കുമാർ, പി.കെ. രവീന്ദ്രൻ, സി. ജയരാജ്, എം. മനോജ്‌കുമാർ, വി. അനന്തൻ, പി.വി. മനോജ്‌കുമാർ, സുരേഷ്ബാബു തുടങ്ങിയവർ നേതൃത്വംനൽകി.

Related Posts