കേരളാ ക്രിക്കറ്റ് താരം സച്ചിൻ ബേബിയുടെ അളിയനും പാലാ സ്വദേശിയായ എൻ സി പി പാർട്ടിയുടെ നേതാവായ ബെന്നി ചാണ്ടിയുടെ മകനുമായ അലക്സ് ചാണ്ടിയെ യുവതിയുടെ പരാതിയെ തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്‌തു. സൗഹൃദം നടിച്ചു വീട്ടിൽ എത്തി അലക്സ്, ഇൻസ്റ്റാഗ്രാം മുഖേനെ പരിചയപ്പെട്ട യുവതിയെ ബന്ദിയാക്കി പീഢിപ്പിച്ചു എന്നാണ്‌ പരാതി. യുവതിയുടെ വീട് ആക്രമിക്കുകയും, ഭീഷണിപ്പെടുത്തി പണം അപഹരിക്കുകയും, യുവതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും, ഉന്നതരുടെ പേരുപറഞ്ഞു ഇരയെ ഭീക്ഷണിപ്പെടുത്തുകയും ചെയ്തതിൻ്റെ ഭാഗമായാണ് അലക്സ് ചാണ്ടിക്കെതിരെ കർണാടക പോലീസ് നടപടി സ്വീകരിച്ചത്.

എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥൻ ചമഞ്ഞു ലഹരി കേസിലെ പ്രതിയുടെ പക്കൽ നിന്ന് ലക്ഷണങ്ങൾ തട്ടിയെടുത്ത കേസിലും പ്രതിയാണ് സംസ്ഥാന ലഹരി വിരുദ്ധ സ്‌ക്വാഡ് തിരയുന്ന അലക്സ്. , ഗുണ്ടാ സംഘങ്ങളുടെ പേരിൽ ആളുകളെ ഭീഷണിപ്പെടുത്തുക, നിയമനടപടികൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തലത്തിൽ വ്യാജ പരാതികൾ അയക്കുക എന്നത് ഇയാളുടെ പതിവാണ്.

ഇതിനുമുന്നെ ഒരു കേസിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി കുടുംബ ബന്ധങ്ങൾ ഉപയോഗിച്ച് തരപ്പെടുത്തിയ വ്യാജ മെന്റൽ സർട്ടിഫിക്കറ്റ് വെച്ച് നിയമത്തിൻ്റെ പിടിയിൽ നിന്നും രക്ഷപ്പെടുന്ന ഇയാൾ ഒന്നരവർഷമായി മാനസിക രോഗത്തിന് യാതൊരുവിധ ചികിത്സയും തേടിയിട്ടില്ലെന്നും പോലീസിന് അറിയാൻ കഴിഞ്ഞു. അലക്സിനെ മാനസിക രോഗി ആണെന്ന് വരുത്തിതീർത്ത് ജയിൽ മോചിതനാക്കാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും കോടതി പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു. ക്രിക്കറ്റ് താരം സച്ചിൻ ബേബിയുടെ പേര് പറഞ്ഞുകൊണ്ട് സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങളെ ഇടിച്ചുകയറി പരിചയപ്പെട്ട് അവരുടെ ഒപ്പമുള്ള ചിത്രങ്ങൾ കരസ്ഥമാക്കിയാണ് ഇയ്യാൾ തട്ടിപ്പുകൾ നടത്തുന്നത്. ലഹരി ഇടപാടുകളെ കുറിച്ച് കർണാടക സംസ്ഥാന ലഹരിവിരുദ്ധസംഘം അന്വേഷിച്ചുവരുന്നതിന് ഇടയിലാണ് ഇരയുടെ മുഖത്ത് ആസിഡ് ഒഴിക്കാൻ തയ്യാറെടുത്ത് നിന്നിരുന്ന ഇയ്യാൾ പോലീസിൻ്റെ പിടിയിലാകുന്നത്.

Related Posts