ഒ ജെ ജനീഷിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു. 2023 മുതൽ സംസ്ഥാന യൂത്ത് കോൺഗ്രസ് ഉപാദ്ധ്യക്ഷനാണ് സംസ്ഥാന നേതൃത്വം ഒറ്റക്കെട്ടായിട്ടാണ് ജനീഷിനെ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായി നിർദേശിച്ചത്. വിവാദങ്ങളെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചതോടെയാണ് നേതൃത്വം പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുത്തത്.

കെ എം അഭിജിത്താണ് ദേശീയ ജനറൽ സെക്രട്ടറി. ബിനു പുളിയിൽ വർക്കിംഗ് പ്രസിഡണ്ടായും തിരഞ്ഞെടുത്തു. അബിൻ വർക്കി, കെ.എം.അഭിജിത്ത് എന്നിവരെ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. ജനീഷിനെ കൂടാതെ അബിൻ വർക്കി, ബിനു പുളിയിൽ, കെ എം അഭിജിത്ത് എന്നിവരുടെ പേരും അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നിരുന്നു.

Related Posts