മാസപ്പടിക്കേസില്‍ എസ്‌എഫ്‌ഐഒ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രിയുടെ മകള്‍ വീണ കർണാടക ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയതിനെതിരെയാണ് അപ്പീല്‍ നൽകിയിരിക്കുന്നത്. സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്‌ത് ഡിവിഷൻ ബെഞ്ചിനെയാണ് വീണ സമീപിച്ചിരിക്കുന്നത്. അപ്പീലില്‍ ഡിവിഷൻ ബെഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് ഡിസംബർ മൂന്നിനാണ് പരിഗണിക്കുക.

Related Posts