ജാർഖണ്ഡിൽ സിആർപിഎഫ് ജവാന് വീരമൃത്യു. മാവോയിസ്റ്റ് വിരുദ്ധ ഓപ്പ റേഷനിടെയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ സിആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ മഹേന്ദ്ര ലാസ്കർ (45)ആണ് മരിച്ചത്. പശ്ചിമ സിംഗ്ഭും ജില്ലയിലെ ജറൈകേല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബാബു ദേര-സാംതയിൽ ഇന്നലെയാണ് സംഭവം.
സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ലസ്കറിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. ആസാം സ്വദേശിയായ ലാസ്കർ സി ആർപിഎഫിൻ്റെ 60-ാം ബറ്റാലിയനിൽ അംഗമാണ്.