കർണാടക വിജയപുര ജില്ലയിലെ എസ്.ബി.ഐ ബാങ്ക് കവർച്ചയുമായി ബന്ധപ്പെട്ട് 4 പേർ അറസ്റ്റിൽ. സെപ്റ്റംബർ 16ന് വൈകീട്ടോടെ മുഖംമൂടി ധരിച്ച് തോക്കുമായി എത്തിയ 3 പേർ ജീവനക്കാരെ കെട്ടിയിട്ടശേഷം സ്വർണവും പണവുമടക്കം മോഷ്ടിക്കുകയായിരുന്നു.
21 കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചു. രാജ് കുമാർ രാം ലാൽ പവൻ (21), രാകേഷ് കുമാർ (21), രാകേഷ് കുമാർ സഹനി (22) എന്നിവരാണ് അറസ്റ്റിലായത്.
മഹാരാഷ്ടയിൽനിന്നു പിടികൂടിയ മുഖ്യപ്രതിയുടെ വിവരങ്ങൾ അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ പൊലീസ് പുറത്തു വിട്ടിട്ടില്ല.
പ്രതികൾ ബിഹാറിൽ നിന്നാണ് ആയുധങ്ങൾ വാങ്ങിയതെന്ന് രഹസ്യാന്വേഷണ സംഘം കണ്ടെത്തിയശേഷം ബിഹാറിലെ സമസ്തിപുരിലെത്തി അറസ്റ്റ് ചെയ്തു. മുഖ്യ പ്രതിയെന്ന് സംശയിക്കുന്നയാൾ മോഷണത്തിനു മുമ്പ് നിരവധി തവണ ബാങ്ക് സന്ദർശിക്കുകയും സോളപൂർ ജില്ലയിലെ മഗഡിവാളയിൽ നിന്ന് കാർ മോഷ്ടിക്കുകയും ചെയ്തയാൾ ആണ്.