ഡിഫൻസ് റിസർച്ച് & ഡെവലപ്മെൻറ് ഓർഗനൈസേഷൻ (DRDO) സംഘടിപ്പിക്കുന്ന ഓണാഘോഷം ‘ഓണനിലാവ് 2025’ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഓണാഘോഷത്തിനു തുടക്കംകുറിച്ചുകൊണ്ട് സെപ്റ്റംബർ 14ന് ഞായറാഴ്ച ഉച്ചക്ക് ചിത്രരചനാ മത്സരങ്ങളും ഒക്ടോബർ 11, 12 തീയതികളിൽ കായിക മത്സരങ്ങളും സംഘടിപ്പിക്കും.

ഒക്ടോബർ 25ന് സി.വി.രാമൻ നഗറിലുള്ള DRDO കമ്യൂണിറ്റി ഹാളിൽ വൈകുന്നേരം 5 മണിക്ക് നടക്കുന്ന സാംസ്കാരികസമ്മേളനത്തിൽ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് കലാപരിപാടിയും അരങ്ങേറും. 26ന് പൂക്കള മത്സരം, ഓണസദ്യ എന്നിവ ഉണ്ടായിരിക്കും. വൈകുന്നേരം 6 മുതൽ ബേക്കറി ജംഗ്ഷൻ ബാൻ്റും മൃദുല വാര്യരും അവതരിപ്പിക്കുന്ന സംഗീതനിശ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 8970850030.

Related Posts