കന്നഡ സിനിമാ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും കൂടുതൽ പണം നേടിയ സിനിമയായി മാറിയിരിക്കുകയാണ് കാന്താര ചാപ്റ്റർ വണ്‍. റിലീസ് ചെയ്തതിന് ശേഷം ഒറ്റ ആഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ നിന്ന് മാത്രം 300 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. റിഷഭ് ഷെട്ടി സംവിധാനം ചെയ്ത ചിത്രത്തില്‍ റിഷഭ് തന്നെയാണ് നായകനായും എത്തുന്നത്. ഇന്ത്യയില്‍ നിന്ന് ഇന്നലെ മാത്രം ചിത്രം നേടിയത് ഏകദേശം 21.23 കോടി രൂപയാണ്. ഇതോടെ സിനിമയുടെ മൊത്തത്തിലുള്ള കളക്ഷൻ 312.23 കോടിയായി. ആദ്യ ദിനത്തില്‍ നേടിയത് 61.45 കോടി രൂപയാണ്. വെള്ളിയാഴ്ച 45.4 കോടി രൂപയും ശനിയാഴ്ച 55 കോടി, ഞായറാഴ്ച 63 കോടി എന്നിങ്ങനെയാണ് സിനിമ കളക്ഷൻ നേടിയത്.

ഹൊംബാലെ ഫിലിംസിൻ്റെ ബാനറിൽ വിജയ് കിരഗന്ദൂറും ചലുവേ ഗൗഡയുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജയറാം, രുക്മിണി വസന്ത്, ഗുൽഷൻ ദേവയ്യ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നു. സിനിമ ‘ഭൂത കോല’ എന്ന കർണാടകയിലെ പരമ്പരാഗത ആരാധനരീതിയെ ആഴത്തിൽ ആസ്പദമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്.

Related Posts