ഭൂട്ടാൻ, നേപ്പാൾ പാതകളിലൂടെ ഇന്ത്യയിലേക്ക് ഡിഫൻഡർ, മസെരാട്ടി, ലാൻഡ് ക്രൂസർ തുടങ്ങിയ ആഡംബര കാറുകളുടെ രജിസ്ട്രേഷനും നിയമവിരുദ്ധ ഇറക്കുമതിയും നടത്തുന്ന വൻ സംഘത്തെക്കുറിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടന്മാരുടെ വീടുകളിലടക്കം റെയ്ഡ് നടത്തിയതെന്ന് ഇ.ഡി.
ഇന്ത്യൻ ആർമി, യു.എസ് എംബസി എന്നിവയിൽ നിന്നുള്ളതെന്ന് കരുതപ്പെടുന്ന വ്യാജ രേഖകളും ഹിമാചൽ പ്രദേശ്, അരുണാചൽ പ്രദേശ് അടക്കം സംസ്ഥാനങ്ങളിലെ വ്യാജ ആർ.ടി.ഒ രജിസ്ട്രേഷനുകളും ഉപയോഗിച്ചതായും പിന്നീട് വാഹനങ്ങൾ സിനിമ താരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് വില കുറച്ച് വിറ്റതായും കണ്ടെത്തി.