ഗായകൻ സുബീൻഗിൻ്റെ മരണത്തിൽ ഗാർഗിൻ്റെ അടുത്ത ബന്ധുവുമായ സന്ദീപൻ ഗാർഗിനെ അറസ്റ്റ് ചെയ്തു. അസം പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിൻ്റെ (സിഐഡി) പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പോലീസ് ഉദ്യോഗസ്ഥനുമാണ് സന്ദീപൻ ഗാർഗി.

നിലവിൽ കാംരൂപ് ജില്ലയിൽ ഡെപ്യൂട്ടി സൂപ്രണ്ടായി സേവനമനുഷ്ഠിക്കുകയാണ് സന്ദീപൻ ഗാർഗി. ഗായകൻ്റെ മരണത്തിന് ആഴ്ചകള്‍ക്ക് ശേഷമാണ് അടുത്ത ബന്ധുകൂടിയായ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലാകുന്നത്. സന്ദീപൻ ഗാർഗിനെ കാംരൂപ്-മെട്രോപൊളിറ്റൻ ജില്ലയിലെ സിജെഎം കോടതി 7 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

നോര്‍ത്ത് ഈസ്റ്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ സിംഗപ്പൂരില്‍ എത്തിയ സുബീന്‍ ഗാര്‍ഗ് കഴിഞ്ഞ സെപ്റ്റംബര്‍ 19-നാണ് മരിച്ചത്. സുബീന്‍ ഗാര്‍ഗിൻ്റെ മരണസമയം സന്ദീപ് കൂടെയുണ്ടായിരുന്നു. ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സ്‌കൂബ ഡൈവിങ്ങിനിടയിലാണ് ഗായകന്‍ മരിച്ചതെന്നാണ്.

എന്നാല്‍, കടലില്‍ നീന്തുന്നതിനിടയിലാണ് സുബീന്‍ ഗാര്‍ഗ് മരിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതോടെ ഗായകൻ്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്ന തെളിയുകയായിരുന്നു.

Related Posts