ഇന്ത്യയ്ക്കെതിരായ ഏകദിന, ട്വൻ്റി20 പരമ്പരകൾക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. ഓസീസ് ടീമിനെ നയിക്കുന്നത് മിച്ചൽ മാർഷാണ്. ഏകദിന ടീമിലേക്ക് വിശ്രമത്തിലായിരുന്ന പേസ് ബൗളർ മിച്ചൽ സ്റ്റാർക്ക് തിരിച്ചെത്തി. ട്വൻ്റി20 ഫോർമാറ്റിൽ നിന്ന് സൂപ്പർതാരം നേരത്തെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. മാത്യു റെൻഷായും ടീമിൽ ഇടംപിടിച്ചു. മിച്ചൽ ഓവൻ, മാറ്റ് ഷോർട്ട് എന്നിവർ തിരിച്ചെത്തിയപ്പോൾ ഷോൺ ആബട്ട്, മാർനസ് ലബുഷെയ്ൻ, മാത്യു കുനെമാൻ, ആരോൺ ഹാർഡി എന്നിവരെ ഒഴിവാക്കി.

പരിക്കുപറ്റിയ മുൻ നായകൻ പാറ്റ് കമ്മിൻസിനും തിരിച്ചെത്താനായില്ല. കൈക്കു പരിക്കേറ്റ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിനും പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ പര്യടനത്തിൽ അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണുള്ളത്. ഒക്ടോബർ 19ന് പെർത്തിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം. ഇന്ത്യ നേരത്തെ തന്നെ ഈ പരമ്പരകൾക്കായി ടീമിനെ പ്രഖ്യാപിച്ചിരുന്നു

Related Posts