മാട്രിമോണി സൈറ്റിൽ കൂടി പരിചയപ്പെട്ട യുവാവ് ബെംഗളൂരുവിലെ സ്കൂൾ അധ്യാപികയെ വഞ്ചിച്ച് പണം തട്ടിയതായി പരാതി. അധ്യാപകയുടെ പക്കൽ നിന്നും 2.27 കോടി രൂപ പല കാരണങ്ങൾ പറഞ്ഞ് യുവാവ് തട്ടിയെടുത്തുവെന്നാണ് പരാതി.

59 വയസ്സുകാരിയായിരുന്ന അധ്യാപികയ്ക്ക് ഒരു മകൻ ഉണ്ടായിരുന്നു. എന്നാൽ അധ്യാപികയുടെ ഒപ്പം താമസിച്ചിരുന്നില്ല. അധ്യാപിക ഒറ്റയ്ക്കായതിനാൽ ഒരു ജീവിത പങ്കാളിയെ വേണമെന്ന് ആ​ഗ്രഹിച്ചാണ് മാട്രിമോണി സൈറ്റിൽ രജിസ്റ്റർ ചെയ്തത്.

മാട്രിമോണി സൈറ്റിലൂടെ അധ്യാപിക യുഎസ് പൗരനായ അ​ഹൻ കുമാർ എന്ന വ്യക്തിയുമായിയാണ് പരിചയത്തിലായത്. 2019 ഡിസംബർ മുതൽ ഇയാൾ അറ്റ്ലാൻ്റയിൽ താമസിക്കുകയാണ്. തുർക്കിയിലെ ഇസ്താംബുളിൽ ഒരു കമ്പനിയുടെ ഡ്രില്ലിം​ഗ് എഞ്ചിനീയറാണ് അയാൾ എന്ന് പരിചയപ്പെടുത്തിയിരുന്നു.

Related Posts