ഒഡിഷയിലെ ബര്‍ഹാംപുരില്‍ അജ്ഞാതരുടെ ആക്രമണത്തിൽ ബിജെപി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകനും ബിജെപി നേതാവുമായ പ്രിതാബാഷ് പാണ്ഡയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ബ്രഹ്‌മനഗറിലുള്ള തൻ്റെ വീട്ടിലേയ്ക്ക് പോകുമ്പോ ആണ് ബൈക്കിൽ എത്തിയ രണ്ടുപേര്‍ പ്രിതാബാഷിനെ വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ആക്രമികള്‍ക്കായി പോലീസ് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചതായും പോലീസ് പറഞ്ഞു. പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.
തെളിവുകളും സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ ലക്ഷ്യങ്ങളോ വ്യക്തിവൈരാഗ്യമോ ആകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്നും പോലീസ് അറിയിച്ചു.