തിരുപ്പതി തിരുമല വെടങ്കടശ്വര ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചു. ബുധനാഴ്ച വൈകിട്ടോടെ ആണ് സംഭവം നടന്നത്. ജനുവരി പത്തിനാണ് തിരുപ്പതിയിൽ വൈകുണ്ഠ ഏകാദശി നടക്കുന്നത്. ഇതിന്‍റെ ഭാഗമായി വൈകുണ്ഠ ദ്വാര ദര്‍ശനത്തിനുള്ള കൂപ്പണ്‍ വിതരണത്തിനായി 90 കൗണ്ടറുകൾ തുറന്നിരുന്നു. വൈകുണ്ഠദ്വാര ദർശനത്തിന്‍റെ ടോക്കൺ വിതരണ കൗണ്ടറിന് മുന്നിലാണ് അപ്രതീക്ഷിതമായ തിക്കും തിരക്കുമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നിലഗുരുതരമാണ് .തിരക്കിൽ പെട്ട് ആളുകൾ സ്ഥലത്ത് നിന്ന് പരിഭ്രാന്തരായി ഓടുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Related Posts