മാനന്തവാടിയിൽ മയക്കുമരുന്നായ മെത്താഫിറ്റമിൻ കടത്തിയ കേസിൽ 24 വയസുള്ള യുവാവിന് ഒരു വർഷം തടവും ലക്ഷം രൂപ പിഴയും ശിക്ഷ കോടതി വിധിച്ചു. മാനന്തവാടി എക്സൈസ് റെയിഞ്ച് ഓഫീസിൽ നാല് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ മലപ്പുറം തിരൂരങ്ങാടി കച്ചേരിപ്പടി കണ്ണാട്ടിപ്പടി അവുഞ്ഞിക്കാടൻ ഷിബിൻ (24) നെ യാണ് കൽപ്പറ്റ അഡ്ഹോക്ക് രണ്ട് കോടതി ജഡ്‌ജ് വി. അനസ് ശിക്ഷിച്ചത്. 2021 ഫ്രബ്രുവരി പതിനെട്ടിനായിരുന്നു കേസിന് ആസ്പദമായ സംഭവം. മാനന്തവാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ആയിരുന്ന ടി. ഷറഫുദ്ദീനും സംഘവുമാണ് ഷിബിനെ മെത്താഫിറ്റമിനുമായി പിടികൂടിയത്. എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ആയിരുന്ന പി.ജി. രാധാകൃഷ്‌ണൻ കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപ്പത്രം സമർപ്പിച്ചു. പബ്ലിക് പ്രോസിക്യൂട്ടർമാരായി ഇ.വി. ലിജീഷ്, എം.ജി. ശ്രദ്ധാധരൻ എന്നിവർ കോടതിയിൽ ഹാജരായി. ഒരു വർഷം തടവിന് പുറമെ പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി ഇയാൾ അധികമായി തടവുശിക്ഷ അനുഭവിക്കണം

Related Posts