ലഡാക്കിൽ നടന്ന വെടിവെപ്പിൽ ജുഡീഷ്യൻ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജയിലിൽ നിന്ന് സന്ദേശവുമായി സോനം വാങ് ചുക്ക്. സഹോദരനും അഭിഭാഷകനും കഴിഞ്ഞ ദിവസം സോനത്തെ ജയിലിൽ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സോനം സന്ദേശം പങ്കുവെച്ചത്.
കേന്ദ്രം ലഡാക്കിലെ സംഘടനകളെ ചർച്ചയിലേക്ക് എത്തിക്കാൻ ശ്രമം തുടരുകയാണ്. എന്നാൽ ചർച്ചയിൽ പങ്കെടുക്കില്ലെന്ന മുൻനിലപാട് ആവർത്തിക്കുകയാണ് സംഘടനകൾ. ഇതിനിടെ സോനം വാങ്ചുക്കിൻ്റെ ഭാര്യ നൽകിയ ഹേബിയസ്കോപ്പസ് ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും.