എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. അമൃത്‍സറിൽ നിന്ന് നിന്ന് ബർമിങ്ഹാമിലേക്ക് പുറപ്പെട്ട AI117 എയർ ഇന്ത്യ വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. ബർമിങ്ഹാമിൽ ലാൻഡ് ചെയ്യാൻ നോക്കുന്നതിനിടെയാണ് വിമാനത്തിന് സാങ്കേതിക തകരാറുണ്ടായതായി പൈലറ്റിൻ്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. വിമാനത്തിൽ കൂടുതൽ പരിശോധന നടത്തുമെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയർ ഇന്ത്യ അറിയിച്ചു.

Related Posts