കുന്ദലഹള്ളി കേരളസമാജത്തിൻ്റെ ഈ വർഷത്തെ ഓണാഘോഷം ‘KKS പൊന്നോണം 2025 ‘ വിപുലമായ പരിപാടികളോടെ ഒക്ടോബർ 12 ഞായറാഴ്ച ബ്രുക് ഫീൽഡിലുള്ള CMRIT വേദിയിൽ വെച്ച് നടക്കും. സമാജത്തിൻ്റെ സംഗീത-നൃത്തവിദ്യാലയമായ കലാക്ഷേത്രയിലെ വിദ്യാർത്ഥികളുടെ വാർഷികപരിപാടികളും അന്നേദിവസം നടക്കും. നിർമ്മാണ രംഗത്ത് പ്രശസ്തരായ ‘സൗപർണിക’യുമായി ചേർന്നാണ് ഇത്തവണ ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. ബാംഗ്ലൂർ സെൻട്രൽ ലോകസഭാംഗമായ പി. സി.മോഹൻ, മഹാദേവപുര നിയോജമണ്ഡലത്തിലെ MLA മഞ്ജുള ലിംബാവലി, മുൻമന്ത്രി അരവിന്ദ് ലിംബാവലി, ‘സൗപർണിക’ MD റാംജി സുബ്രമണ്യം, മലയാളത്തിലെ ശ്രദ്ധേയനായ യുവനടൻ രാഹുൽ മാധവ് എന്നിവർ അതിഥികളാവുന്നു.

സമാജത്തിലെ അംഗങ്ങളും കലാക്ഷേത്രയിലെ കുട്ടികളും അവതരിപ്പിക്കുന്ന വിവിധങ്ങളായ നൃത്ത-നൃത്യ-സംഗീത പരിപാടികൾ ആഘോഷത്തിൻ്റെ ഭാഗമായി അരങ്ങേറും. കൂടാതെ കേരളത്തിൽ ഹാർമോണിയം വായനയിൽ തൻ്റെ മാന്ത്രിക വിരലുകളാൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഷാരോൺ അപ്പുവും സംഘവും നയിക്കുന്ന സംഗീതവിരുന്നും ഉണ്ടായിരിക്കുന്നതാണ്. രാവിലെ 9 മണി മുതൽ പരിപാടികൾ ആരംഭിക്കും. ആഘോഷവുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങൾ ഒരുക്കുന്ന സ്റ്റാളുകളും ഉണ്ടായിരിക്കും. ‘തറവാട്’ കണ്ണൻ ഒരുക്കുന്ന സ്വാദിഷ്ടമായ ഓണസദ്യയും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9845751628,9845697819 ബന്ധപ്പെടാവുന്നതാണ്.

Related Posts