വിജയ്‌യുടെ തമിഴക വെട്രി കഴകം റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് മരണ സംഖ്യ ഉയരുന്ന സാഹചര്യത്തിൽ പ്രതികരിച്ച് പ്രസിഡണ്ട് വിജയ്. എക്സിലൂടെയാണ് വിജയ്യുടെ ആദ്യ പ്രതികരണം വന്നത്. ‘എൻ്റെ ഹൃദയം തകർന്നിരിക്കുന്നു; അസഹനീയമായ ദുഃഖത്തിലും വേദനയിലും ആണ് ഞാൻ. കരൂരിൽ ജീവൻ നഷ്ടപ്പെട്ട നമ്മുടെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങൾക്ക് എൻ്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.’ എന്നാണ് വിജയ് പ്രതികരിച്ചത്. സംഭവസ്ഥലത്ത് നിന്ന് തിരിച്ച് വിജയ് ചെന്നൈയിൽ എത്തി. വിജയ് യുടെ വീടിന് മുന്നിൽ പൊലീസ് സുരക്ഷ കൂട്ടിയിരിക്കുകയാണ്.

Related Posts