വിവരിക്കാനാവാത്ത ദുരന്തമാണ് കരൂരിൽ സംഭവിച്ചതെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ ജസ്റ്റീസ് അരുണാജഗദീശൻ മേധാവിയായിട്ടുള്ള ഒരു കമ്മീഷനെ നിയോഗിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ പുലർച്ചെ മെഡിക്കൽകോളജ് ആശുപത്രിയിലെത്തിയ സ്റ്റാലിൻ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് പറഞ്ഞു. അന്വേഷണത്തിനുശേഷം വേണ്ട ഉചിതമായ നടപടി കൈക്കൊള്ളുമെന്നും ദുരന്തത്തിൽ പരിക്കേറ്റവരെ സന്ദർശിച്ചശേഷം അദ്ദേഹം പറഞ്ഞു.

അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം സഹായം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നടൻ വിജയെ അറസ്റ്റ് ചെയ്യുമോയെന്ന ചോദ്യച്ചപ്പോൾ ‘ആരെ അറസ്റ്റ് ചെയ്യും, ആരെ അറസ്റ്റ് ചെയ്യാനാകില്ലയെന്ന് ഇപ്പോൾ പറയാനാകില്ലെ’ന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസ് വീഴ്ചയെകുറിച്ച് ചോദ്യത്തിന് ഉത്തരം നൽകാതെ സ്റ്റാലിൻ മടങ്ങുകയായിരുന്നു. അന്വേഷണത്തിൽ സത്യം വ്യക്തമാക്കട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിക്കേറ്റവരെയും സന്ദർശിച്ചതിനൊപ്പം ആശുപത്രിയിൽ ചേർന്ന അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുത്തു.സംഭവത്തിൽ തമിഴ്‌നാട് സർക്കാരിനോട് കേന്ദ്രം റിപ്പോർട്ട് തേടി.

Related Posts