മലപ്പുറം കക്കാടംപൊയിൽ പന്നിയാമലയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. ചുളാട്ടിപ്പാറ കരിക്കാട്ട് പൊയിൽ വീട്ടിൽ മുഹമ്മദിൻ്റെ മകൻ ഷാനിദ് (20), ഒതായിക്ക് സമീപം ചുളാട്ടിപ്പാറ സ്വദേശി സുധർമൻ്റെ മകൻ സൂരജ് (20) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം കക്കാടംപൊയിലേക്ക് പോയ ഇരുവരും വീട്ടിലേക്ക് മടങ്ങവെ പന്നിയമല ഭാഗത്ത് ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് മരത്തിലിടിക്കുകയായിരുന്നു.

പ്രദേശവാസികൾ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കിൻ്റെ ബ്രേക്ക് പൊട്ടിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഷാനിദിൻ്റെ മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ഹക്കീം, മുനവിർ. സൂരജിൻ്റെ മാതാവ്: രമ്യ. സഹോദരി: അർച്ചന.

Related Posts