നേപ്പാൾ മുൻ പ്രധാനമന്ത്രി ജലനാഥ് ഖനാലിൻ്റെ ഭാര്യ രവി ലക്ഷ്മി ചിത്രാകർ വിദഗ്ധ ചികിത്സയ്ക്കായി ഇന്ത്യയിൽ. കീർത്തിപൂരിലെ ബേൺ ആശുപത്രിയിൽ ചികിത്സയിലിലായിരുന്ന ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരമാണ് വിദഗ്ധ ചികിത്സയ്ക്കായി അവരെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.

നേപ്പാളിലെ ജെൻ-സി പ്രതിഷേധങ്ങൾക്കിടെ കാഠ്മണ്ഡുവിലെ ദല്ലു മേഖലയിലുള്ള ഖനാലിൻ്റെ വീടിന് പ്രതിഷേധക്കാർ തീയിട്ടപ്പോൾ ചിത്രാകറിന് ഗുരുതരമായ പൊള്ളലേറ്റിരുന്നു. ജലനാഥ് ഖനാൽ 2011 ഫെബ്രുവരി മുതൽ ഓഗസ്റ്റ് വരെ നേപ്പാളിൻ്റെ പ്രധാനമന്ത്രിയായിരുന്നു.

പ്രതിഷേധത്തിനിടെ വീടിന് തീയിടുമ്പോൾ ചിത്രാകർ വീട്ടിലുണ്ടായിരുന്നു. സംഭവത്തിൽ ചിത്രാകറിന് 15% പൊള്ളലേറ്റിരുന്നു. ഇടതുകൈ പൂർണ്ണമായും തകരുകയും പുക ശ്വസിച്ചതിനെ തുടർന്ന് ശ്വാസകോശത്തെ ബാധിച്ചതിനാൽ അണുബാധയും ഉണ്ടായി.

കെ പി ശർമ്മ ഒലിയുടെ സർക്കാരിനെ അട്ടിമറിക്കാൻ കാരണമായ ജെൻ-സി പ്രതിഷേധത്തിൽ 3 പൊലീസുകാർ ഉൾപ്പെടെ 72 പേരാണ് കൊല്ലപ്പെട്ടത്. ഒലി സർക്കാർ സോഷ്യൽ മീഡിയ സൈറ്റുകൾ നിരോധിച്ചതിനെതിരെയാണ് പ്രതിഷേധങ്ങൾക്ക് ആരംഭം കുറിച്ചത്.

Related Posts