തിരുവനന്തപുരം വെണ്ണിയൂരിരിലെ വീട്ടിൽ നിന്ന് 90 പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയും കവർന്നന്നു. ഇന്നലെ രാത്രി റിട്ടയേഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ഗിൽബർട്ടിൻ്റെ വീട്ടിൽ നിന്നാണ് 90 പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയും കവർന്നത്. വീട്ടില്‍ ആളുകൾ ഇല്ലാത്ത സമയത്താണ് കവര്‍ച്ച നടന്നത്. വീടിൻ്റെ രണ്ടാമത്തെ നിലയിൽ സൂക്ഷിച്ചിരുന്ന 90 പവൻ്റെ സ്വർണവും താഴത്തെ നിലയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപമാണ് മോഷണം പോയത്. സംഭവത്തില്‍ വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലാണ് വീട്ടുകാർ രാത്രി ഉറങ്ങിയത്. ഇത് അറിയാവുന്ന ആരോ ആണ് മോഷണം നടത്തിയെന്നാണ് വീട്ടുകാർ പറയുന്നത്.