രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നടൻ മോഹൻലാൽ ഇന്ന് ഏറ്റു വാങ്ങും. 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം 4 ന് ഡൽഹി വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്.
രാജ്യത്തെ പരമോന്നത ബഹുമതി യായ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നടൻ മോഹൻലാൽ ചടങ്ങിൽ ഏറ്റു വാങ്ങുന്നതോടൊപ്പം മികച്ച സഹനടനും സഹനടിക്കുമുള്ള പുരസ്കാരങ്ങൾ മലയാള താരങ്ങളായ വിജയരാഘവനും ഉർവശിയും ഏറ്റുവാങ്ങും. കേന്ദ്രവാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും.