ഇന്ത്യ, പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വ്യോമഗതാഗത വിലക്ക് ഒക്ടോബർ 23 വരെ നീട്ടി. പാക്കിസ്ഥാനും ഇന്ത്യൻ വിമാനങ്ങൾക്ക് എതിരായ വിലക്ക് നീട്ടിയിരുന്നു. ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനു തൊട്ടടുത്ത ദിവസം, ഏപ്രിൽ 23നാണ് പാക്കിസ്ഥാൻ വ്യോമപാത അടച്ചത്.

ആദ്യം ഒരു മാസത്തേക്കായിരുന്നു ഈ വിലക്ക്. മറ്റ് രാജ്യങ്ങളുടെ വിമാനങ്ങൾക്ക് ഇരുരാജ്യങ്ങളുടെയും വ്യോമ മേഖല ഉപയോഗിക്കുന്നതിന് വിലക്കില്ല. പാക് വ്യോമ മേഖല അടച്ചതിനാൽ ഉത്തരേന്ത്യൻ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ ദൂരം കൂടിയ ബദൽ റൂട്ടുകൾ ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്.

ഏപ്രിൽ 30ന് ഇന്ത്യയും പാക്കിസ്ഥാൻ വിമാനങ്ങൾക്ക് വ്യോമപാത അടയ്ക്കുകയായിരുന്നു. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കിയതിനു ശേഷമാണ് പാക്കിസ്ഥാൻ വ്യോമപാത അടയ്ക്കാൻ തീരുമാനിച്ചത്. ഓരോ ദിവസവും 150 തോളം ഇന്ത്യൻ വിമാനങ്ങളാണ് പാക്കിസ്ഥാൻ്റെ വ്യോമപാതയിലൂടെ ദിനംപ്രതി മറ്റു രാജ്യങ്ങളിലേക്കു പോയിരുന്നത്.

Related Posts