ഏഷ്യാകപ്പ് ക്രിക്കറ്റിലെ സൂപ്പർ ഫോറിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ ആറു വിക്കറ്റിനു തകർത്തു. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 172 റൺസ് എന്ന വിജയലക്ഷ്യം ഉയർത്തി. ഇന്ത്യ 18.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സ്കോർ പാക്കിസ്ഥാൻ 20 ഓവറിൽ 171-5, ഇന്ത്യ 18.5 ഓവറിൽ 174-4.
അഭിഷേക് – ശുഭ്മാൻ ഗിൽ സഖ്യം 9.5 ഓവറിൽ 105 റൺസടിച്ചശേഷമാണ് വേർപിരിഞ്ഞത്. 39 പന്തിൽ 74 റൺസെടുത്ത അഭിഷേക് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ശുഭ്മാൻ ഗിൽ 28 പന്തിൽ 47 റൺസെടുത്തപ്പോൾ 19 പന്തിൽ 30 റൺസുമായി തിലക് വർമയും 7 പന്തിൽ 7 റൺസുമായി ഹാർദിക് പാണ്ഡ്യയും പുറത്താകാതെ നിന്നു. സഞ്ജു സാംസൺ 17 പന്തിൽ 13 റൺസെടുത്തു.