കേരളസമാജം (R) ബാംഗ്ലൂർ മാഗഡി റോഡ് സോൺ കുടുംബസംഗമം വനിതാവിംഗ് – യൂത്ത് വിംഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ മാഗഡി റോഡിലെ സിൻഡിക്കേറ്റ് ലേഔട്ട് ഗ്രൗണ്ട് ഓഡിറ്റോറിയത്തിൽ നടന്നു. ചെയർമാൻ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ സഹദേവൻ സ്വാഗതം പറഞ്ഞു.
കഴിഞ്ഞ വർഷത്തെ SSLC, PUC (STATE, CBSE) പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് കുടുംബസംഗമത്തിൽ വിതരണം ചെയ്തു. ഓണാഘോഷം ‘ഓണോത്സവ് 2025’ ൻ്റെ സബ് കമ്മറ്റികളുടെ രൂപീകരണം, അത്താഴവിരുന്ന് എന്നിവ ഉണ്ടായിരുന്നു. മലയാളം മിഷൻ്റെ നേതൃത്വത്തിലുള്ള മലയാളം ക്ലാസുകൾ ഉടൻ ആരംഭിക്കുമെന്ന് ചെയർമാൻ പറഞ്ഞു.
ഓണോത്സവ കൺവീനർ സനിൽകുമാർ, കൺവീനർ ലിജു എന്നിവർ 2025ലെ ഓണാഘോഷ പരിപാടികളെക്കുറിച്ചു വിശദീകരിച്ചു. വനിതാവിംഗ് ചെയർപേഴ്സൺ ഓമനയും ഫിനാൻസ് കൺവീനർ പ്രസാദ് T.N.യും ആശംസകൾ അറിയിച്ചു
