ഒട്ടേറെ സ്വകാര്യ കമ്പനികൾ വർക്ക് ഫ്രം ഹോം അവസാനിപ്പിക്കാൻ തീരുമാനിച്ചതോടെ ബെംഗളൂരു നഗരത്തിൽ ഒക്ടോബർ ഒന്നുമുതൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ സാധ്യത. വർക്ക് ഫ്രം ഹോം അവസാനിക്കുന്നതോടെ നിരവധി ജീവനക്കാർ ഓഫീസുകളിലേക്ക് എത്തേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്. പലരും സ്വന്തം വാഹനങ്ങൾ ഉപയോഗിക്കുന്നതോടെ ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് വർധിക്കും.

കൊവിഡ് വ്യാപനത്തിന് പിന്നാലെയാണ് ഭൂരിഭാഗം കമ്പനികളും വർക്ക് ഫ്രം ഹോം ആരംഭിച്ചത്. ഇതുകാരണം ഉത്പാദനക്ഷമത കുറഞ്ഞുവെന്നു പല കമ്പനികളും സാക്ഷ്യപ്പെടുത്തുന്നു. ഉത്പാദനക്ഷമത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വർക്ക് ഫ്രം ഹോം അവസാനിപ്പിക്കാൻ പല കമ്പനികൾ തീരുമാനിച്ചത് എന്നറിയുന്നു. ഔട്ടർ റിങ് റോഡിലെ നിരവധി ഓഫീസുകൾ ഒക്ടോബർ ഒന്നുമുതൽ വർക്ക് ഫ്രം ഹോം അവസാനിപ്പിക്കുകയും ഓഫീസിൽ എത്തണമെന്ന് കർശന നിർദേശം നൽകുകയും ചെയ്തിരിക്കുകയുമാണ്. ഇലക്ട്രോണിക്സ് സിറ്റി അടക്കമുള്ള ബെംഗളൂരുവിലെ മറ്റ് തിരക്കേറിയ റൂട്ടുകളിലും ഒക്ടോബർ ഒന്നുമുതൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യമാണ് സംജാതമാകുന്നത്.

Related Posts