കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി വെള്ളിയാഴ്ച വയനാട് സന്ദർശിക്കും. ഒരു ദിവസത്തെ സന്ദർശനം മാത്രമാണെന്നാണ് പുറത്തുവരുന്ന വിവരം. രാഹുൽ ഗാന്ധിക്കൊപ്പമായിരിക്കും സോണിയ വയനാട്ടിലെത്തുക. പ്രിയങ്കഗാന്ധി വയനാട്ടിൽ തുടരുന്നതിനിടെയാണ് ഇരുവരും ജില്ലയിലേക്ക് എത്തുന്നത്.
രണ്ട് ദിവസം മുമ്പാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തിയത്. സോണിയാഗാന്ധിയുടേത് സ്വകാര്യ സന്ദർശനത്തിൻ്റെ ഭാഗമാണെങ്കിലും നേതാക്കന്മാരെയും കാണുമെന്നാണ് വിവരം.
വയനാട്ടിലെത്തിയ പ്രിയങ്ക സാമൂഹിക മത സാമുദായിക നേതാക്കൻമാരെ സന്ദർശിച്ചിരുന്നു.

Related Posts