ആഗോള അയ്യപ്പ സംഗമത്തിൽ തീർച്ചയായും പങ്കെടുക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആഗോള അയ്യപ്പസംഗമത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കുമെന്നും ബദൽ സംഗമത്തിൽ ക്ഷണിച്ചാലും പോകില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. നേരത്തേ അയ്യപ്പസംഗമത്തിന് വെള്ളാപ്പള്ളി നടേശൻ വലിയ പിന്തുണ നൽകിയിരുന്നു.

അയ്യപ്പസംഗമം സെപ്റ്റംബർ 19:20 തീയതികളിലാണ് നടക്കുന്നത്. ഏകദേശം 4500-പേരാണ് നിലവിലെ കണക്കുപ്രകാരം ഇതുവരെ ആഗോള അയ്യപ്പസംഗമത്തിന് പ്രതിനിധികളായി ബുക്ക് ചെയ്‌തിട്ടുള്ളത്. എസ്.എൻഡിപിയ്ക്ക് പിന്നാലെ എൻഎസ്എസും നേരത്തേ അയ്യപ്പസംഗമത്തെ പിന്തുണച്ചിരുന്നു. എസ്എൻഡിപിയുടേയും എൻഎസ്.എസിൻ്റെയും നേതാക്കളെയും പരിപാടി‌യിലേക്ക് ക്ഷണിച്ചിരുന്നു.

Related Posts