എറണാകുളത്തെ സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനി ഫാത്തിമത് ഷഹാന (21) ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. ഷഹാന ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ കാൽ വഴുതിയാണ് വീണത് എന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. കോറിഡോറിനും ചുവരിനും ഇടയിലൂടെ വീണ് മൂന്ന് മണിക്കൂറിനുള്ളിൽ മരിച്ചെന്നാണ് എഫ് ഐ ആറിൽ പറഞ്ഞിരിക്കുന്നത്. ഇന്നലെ രാത്രിയാണ് ഷഹാന മരിച്ചത്.

Related Posts