ഖത്തറിനെ ഇനി ആക്രമിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉറപ്പ് നല്‍കിയെന്ന അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്‍റ് ട്രംപ്. ദോഹയിൽ നടന്ന അറബ് ഉച്ചകോടിക്ക് പിന്നാലെയാണ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രതികരണം. ഇസ്രയേൽ ദേഹയിൽ നടത്തിയ ആക്രമണത്തിനെതിരെ അറബ് രാജ്യങ്ങളുടെ ഉച്ചകോടി ഖത്തറിൽ നടന്നു കൊണ്ടിരിക്കുകയാണ്.

ഇസ്രയേലിനെതിരെ കനത്ത തിരിച്ചടി വേണമെന്ന് അറബ് രാജ്യങ്ങൾ നിലപാടെടുത്തിരുന്നു. ട്രംപ് മുഴുവന്‍ ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്ന് ഹമാസിന് മുന്നറിയിപ്പ് നല്‍കി. ഇന്ന് ഖത്തറില്‍ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഉണ്ട്. അതേസമയം ഹമാസിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ തുടരുമെന്ന് നെതന്യാഹു സൂചിപ്പിച്ചു.

Related Posts