ചേർത്തലയിൽ കെഎസ്‌ആർടിസി ബസ് ദേശീയപാത അടിപ്പാതയിലേക്ക് ഇടിച്ചു കയറി ഡ്രൈവറും കണ്ടക്ട‌റും ഉൾപ്പെടെ 27 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 4-30 ഓടെയായിരുന്നു സംഭവം. അഗ്നിശമനസേനയെത്തി ബസ് വെട്ടിപ്പൊളിച്ചാണ് കണ്ടക്‌ടറേയും ഡ്രൈവറേയും പുറത്തെടുത്തത്. ഡ്രൈവർ ശ്രീരാജിൻ്റെയും കണ്ടക്‌ടർ സുജിത്തിൻ്റെയും പരിക്ക് ഗുരുതരമാണ്. സാരമായി പരിക്കേറ്റ 11 പേരെ വണ്ടാനം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.

ദേശീയപാതയിൽ ഹൈവേ പാലത്തിൽ നിർമ്മാണം നടക്കുന്ന അടിപ്പാതയുടെ രണ്ടാംഘട്ട ഭാഗത്ത് കമ്പികളിലാണ് ബസ് ഇടിച്ചുകയറിയത്. വാഹനങ്ങൾ തിരിച്ചുവിടുന്ന സിഗ്നൽ കാണാതെ വന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

Related Posts