ശ്രീനാരായണ ഗുരു ധർമ്മ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ 171മത് ശ്രീനാരായണ ഗുരു ജയന്തിയും ഓണാഘോഷവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജാലഹള്ളി വെസ്റ്റിലുള്ള ശ്രീ അയ്യപ്പക്ഷേത്രം കമ്മ്യൂണിറ്റി ഹാളിൽവച്ച് ഗുരുപുഷ്പാഞ്ജലി, ധ്വജാരോഹണം എന്നീ പരിപാടികളോടെ ആരംഭിച്ചു.

ആര്യ ഈഡിഗ മഹാ സംസ്ഥാനം പീഠതിപതി ശ്രീ ശ്രീ ശ്രീ വിഖ്യാതാനന്ദ സ്വാമികളുടെ പ്രഭാഷണവും മഹാകവി കുമാരനാശാൻ്റെ പൗത്രനും റിട്ടയേർഡ് എൻ ടി ടി ടി ആർ മേധാവിയും ആയ പ്രഫസർ ഡോ.പി.അരുൺകുമാറിൻ്റെ ഗുരുധർമ്മ പ്രഭാഷണവും നടന്നു. കർണാടക ആര്യ ഇഡിഗ സംഘം പ്രസിഡണ്ട് എം.തിമ്മഗൗഡ ട്രസ്റ്റിൻ്റെ പത്താം വാർഷികത്തോടനുബന്ധിച്ചു പുറത്തിറക്കിയ സുവനീറിൻ്റെ പ്രകാശനകർമ്മം നിർവ്വഹിച്ചു. അനുമോദന പ്രസംഗത്തിൽ ഫൗണ്ടർ ട്രസ്റ്റീ ഹരിദാസൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം വാഗ്‌ദാനം ചെയ്തു.

ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും തുടർന്ന് ട്രസ്റ്റ് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. 2024 – 2025 അധ്യയന വർഷത്തിൽ SSLC – PUC പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. 2 മണിക്ക് അമ്മ കണ്ണൂർ ഓർക്കസ്ട്ര അവതരിപ്പിച്ച സൂപ്പർ മെഗാ മ്യൂസിക് & കോമഡി ഷോ ഓണാഘോഷത്തിന് മാറ്റുകൂട്ടി.

Related Posts