എസ്എഫ്ഐ പ്രവർത്തകർ രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ വാഹനം തടഞ്ഞു. നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത് എംഎൽഎ ഹോസ്റ്റലിൽ എത്തിയശേഷം വീണ്ടും തിരിച്ച് നിയമ സഭയിലേക്കു പോകാൻ ഒരുങ്ങുന്നതിനിടെയാണ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് വാഹനം തടഞ്ഞത്. അതേസമയം, കാറിൽ നിന്ന് രാഹുൽ പുറത്തിറങ്ങിയില്ല.
ഏറെനേരം പ്രതിഷേധം നീണ്ടുനിന്നു. തുടർന്ന് പോലീസെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.എംഎൽഎ ഹോസ്റ്റലിൻ്റെ പിൻഭാഗത്തുനിന്നാണ് പ്രവർത്തകരെത്തി വാഹനം തടഞ്ഞത്. അതേസമയം, പോലീസുകാർ ഡ്യൂട്ടിയിലുണ്ടായിട്ടും എംഎൽഎഹോസ്റ്റലിൻ്റെ ഗേറ്റ് വഴി വാഹനം വരുമ്പോൾ പ്രതിഷേധക്കാരെ തടഞ്ഞില്ലെന്ന് ആരോപണമുയർന്നു.