വിശ്വകർമ്മ ഫ്രണ്ട്‌സ് അസോസിയേഷൻ്റെ ഈ വർഷത്തെ ഓണാഘോഷം നാളെ ഷെട്ടിഹള്ളി-മേദരഹള്ളി അയ്യപ്പ സേവാ സംഘം ഓഫീസിൽവച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. പ്രസിഡണ്ട് ഗംഗാധരൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സെക്രട്ടറി രാജൻ സ്വാഗതപ്രസംഗം നടത്തും. ട്രഷറർ വിജയൻ നന്ദി പ്രകാശിപ്പിക്കും.

വിശ്വകർമ്മ ഫ്രണ്ട്‌സ് അസോസിയേഷൻ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. ഉച്ചയ്ക്ക് ഹലോ കാറ്ററേഴ്‌സ് തയ്യാറാക്കുന്ന വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക +91 97317 62397

Related Posts