നേപ്പാൾ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ ബീഹാർ, ഉത്തർപ്രദേശ് ഉൾപ്പടെ നേപ്പാളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം. അതിർത്തി മേഖലയിൽ കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാർ, പശ്ചിമ ബംഗാൾ, സിക്കിം എന്നീ സംസ്ഥാനങ്ങളായി നേപ്പാളും, ഇന്ത്യയും 1,751 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്.
നേപ്പാൾ പൗരന്മാർക്ക് ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയുടെ ഗൗരിഫന്ത അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. എന്നാൽ നേപ്പാളിലുള്ള ഇന്ത്യൻ പൗരന്മാർക്ക് രാജ്യത്ത് പ്രവേശിക്കാം. ഇന്ത്യൻ പൗരന്മാർക്ക് നേപ്പാളിലും പ്രവേശനം വിലക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഇന്നലെ നേപ്പാളിലെ സ്ഥിതി വിലയിരുത്താൻ ഉന്നതലയോഗം ചേർന്നിരുന്നു. ഇന്ത്യ നേപ്പാളുമായി വളരെ അടുത്ത ബന്ധമാണ് പുലർത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ നിയന്ത്രണങ്ങൾ കുറഞ്ഞ തുറന്ന അതിർത്തിയാണെന്നതിനാൽ നേപ്പാളിലെ കലാപം ഇന്ത്യയെയും ബാധിച്ചേക്കാം