കൊല്ലത്ത് ബസിൽ സ്കൂട്ടർ ഇടിച്ച് പ്രതിശ്രുതവധു മരിച്ചു. കൊല്ലം- തേനി ദേശീയപാതയില്‍ ശാസ്താംകോട്ട ഊക്കന്‍മുക്ക് സ്‌കൂളിന് സമീപം നടന്ന അപകടത്തിലാണ് സ്‌കൂട്ടര്‍ യാത്രക്കാരിയായ തൊടിയൂര്‍ സ്വദേശിനി അഞ്ജന (24) മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം.

ഒരു സ്കൂൾ ബസ് അഞ്ജന സഞ്ചരിച്ച സ്കൂട്ടറിൽ തട്ടി. ഇതോടെ നിയന്ത്രണം വിട്ട സ്കൂട്ടർ, മറ്റൊരു ബസിൽ ഇടിച്ചാണ് അപകടം നടന്നത്. സ്‌കൂട്ടര്‍ ഭാഗികമായി കത്തിനശിച്ചു. അപകട സ്ഥലത്ത് വെച്ച് തന്നെ അഞ്ജന മരിച്ചു.

അഞ്ജന കരിന്തോട്ട സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ്. നിയമനം ലഭിച്ച് ബാങ്കില്‍ ക്ലര്‍ക്ക് ആയിട്ട് ജോലിക്കെത്തിയത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. ഒക്ടോബര്‍ 19-ന് വിവാഹം നടക്കാനിരിക്കവേയാണ് അപകടം.

Related Posts